കത്ത് ചോര്‍ച്ചാ വിവാദം: ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം.വി ഗോവിന്ദന്‍; പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം

കത്ത് ചോര്‍ച്ചാ വിവാദത്തിന് പിന്നാലെ ചെന്നൈയിലെ മലയാളി വ്യവസായി ബി. മുഹമ്മദ് ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുതിര്‍ന്ന അഭിഭാഷകനായ രാജഗോപാലന്‍ നായര്‍ വഴിയാണ് നോട്ടീസ് അയച്ചത്. ഷര്‍ഷാദ് അകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് നോട്ടീസില്‍ പറയുന്നു. എം.വി ഗോവിന്ദനെതിരെ നടത്തിയ പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.അതേസമയം അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഷര്‍ഷാദിനെതിരെ വ്യവസായിയും സിപിഐഎമ്മിന്റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ടക്കേസ് അടുത്ത മാസം ഒന്നിന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഷര്‍ഷാദിനും വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍, മെറ്റ എന്നിവയ്ക്കുമെതിരായാണ് രാജേഷിന്റെ ഹര്‍ജി. 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ്.രാജേഷ് കൃഷ്ണയ്‌ക്കെതിരെ ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ കത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2022ലായിരുന്നു ഷെര്‍ഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്. ഈ കത്ത് ചോര്‍ന്നെന്നാണ് ആരോപണം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയും ഷര്‍ഷാദ് പരാതി നല്‍കിയിരുന്നു. ഷര്‍ഷാദ് സിപിഐഎം നേതൃത്വത്തിന് നല്‍കിയ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....