വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടുകളിൽ മിന്നൽ പരിശോധന.

വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ വിഴിഞ്ഞം പോർട്ട്‌ ഓഫ്‌ രജിസ്ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗം പരിശോധന നടത്തി. മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ യാനങ്ങൾക്ക്‌ പിഴ ചുമത്തി.നെയ്യാർ ഡാമിൽ ഡിറ്റിപിസി, ഫോറസ്റ്റ്‌ വിഭാഗം, ഫയർ & റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിലും പൂവാർ ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജലയാനങ്ങളിലുമാണ്‌ പരിശോധന നടത്തിയത്‌. നിയമാനുസൃത രേഖകളില്ലാതെ പ്രവർത്തിച്ച ഡിറ്റിപിസി ഉൾപ്പെടെയുള്ള യാനങ്ങൾക്ക്‌ ഇൻസ്പെക്ഷൻ വിഭാഗം പിഴ ചുമത്തി.സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് വിഴിഞ്ഞം പോർട്ട്‌ അധിക്യതർ അറിയിച്ചു. റവന്യൂ, പൊലിസ് അധികൃതരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ്...

24 മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കോവിഡ് മരണം; ആക്ടീവ് കേസുകൾ 1679

കേരളത്തിൽ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 74 വയസായ സ്ത്രീയും 79 കാരനായ പുരുഷനുമാണ് മരിച്ചത്. കേരളത്തിൽ ആക്ടീവ് കോവിഡ്...

ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ. ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു

ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയശങ്കർ - ഇഹ്സാൻ - ലോയ് എന്നി ത്രിമൂർത്തികൾ...

അച്ഛന്റെ കാറിടിച്ച്‌ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കാസർഗോഡ് മുള്ളേരിയ സ്വദേശികളായ ഹരിദാസ് ശ്രീവിദ്യ ദമ്ബതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്.വൈകിട്ട് ഹരിദാസ് കാറുമായി പുറത്തിറങ്ങിയപ്പോഴാണ് അപകടം. വീടിലെ സമീപത്തെ ഇറക്കത്തില്‍ കാര്‍ കേടായി...