വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടുകളിൽ മിന്നൽ പരിശോധന.

വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ വിഴിഞ്ഞം പോർട്ട്‌ ഓഫ്‌ രജിസ്ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗം പരിശോധന നടത്തി. മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ യാനങ്ങൾക്ക്‌ പിഴ ചുമത്തി.നെയ്യാർ ഡാമിൽ ഡിറ്റിപിസി, ഫോറസ്റ്റ്‌ വിഭാഗം, ഫയർ & റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിലും പൂവാർ ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജലയാനങ്ങളിലുമാണ്‌ പരിശോധന നടത്തിയത്‌. നിയമാനുസൃത രേഖകളില്ലാതെ പ്രവർത്തിച്ച ഡിറ്റിപിസി ഉൾപ്പെടെയുള്ള യാനങ്ങൾക്ക്‌ ഇൻസ്പെക്ഷൻ വിഭാഗം പിഴ ചുമത്തി.സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് വിഴിഞ്ഞം പോർട്ട്‌ അധിക്യതർ അറിയിച്ചു. റവന്യൂ, പൊലിസ് അധികൃതരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....