സാക്ഷരതാ വാരാചരണം: മുതിർന്ന പഠിതാവിനെ വീട്ടിലെത്തി ആദരിച്ചു

കോട്ടയം: സാക്ഷരതാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവിനെ അധികൃതർ  വീട്ടിലെത്തി ആദരിച്ചു. തലയോലപറമ്പ് ഗ്രാമ പഞ്ചായത്തിലെ പഴംപെട്ടി  നഗറിലെ  80 വയസുകാരിയായ ഈരേത്തറ തങ്കമ്മയെ ആണ് ആദരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട
പട്ടികജാതി നഗറുകളിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന നവചേതന പദ്ധതിയിലേക്ക് പഴംപെട്ടി നഗർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നവചേതന പദ്ധതിയിൽ ജില്ലയിൽ പരീക്ഷ എഴുതിയ പഠിതാക്കളിൽ ഏറ്റവും പ്രായം കൂടിയ ആളാണ് തങ്കമ്മ. തങ്കമ്മക്ക് ഒപ്പം മറ്റ് 36 പേരും ഇവിടെ പരീക്ഷ എഴുതിയിട്ടുണ്ട്. നാലാം തരം ജയിച്ച് സാക്ഷരതാ മിഷന്റെ ഏഴാം തരവും പത്താംതരവും പഠിക്കണമെന്നാണ് തങ്കമ്മയുടെ ആഗ്രഹം.

 പഴംപെട്ടിയിൽ തങ്കമ്മയുടെ ഇളയമകൻ പ്രഭുലന്റെ വസതിയിൽ നടന്ന ചടങ്ങിൽ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ തങ്കമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം മൊമെന്റോ നല്കി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലിസമ്മ ജോസഫ് അധ്യക്ഷയായി. സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ആർ സിംല,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ എം.ടി ജയമ്മ, നോഡൽ പ്രേരക് എ എസ് ബിന്ദു മോൾ, ഇൻസ്ട്രക്ടർമാരായ ശാലിനി സുനിൽകുമാർ, കെ.ആർ. ജയശ്രീ, സുശീല ഗോപാലൻ, രാജി മനോജ് എന്നിവർ പ്രസംഗിച്ചു. തങ്കമ്മയുടെ കൂട്ടുകാരായ ചിന്ന, തങ്കമ്മ, ജാനകി മക്കളായ പ്രസന്നൻ, പ്രഭാകരൻ, മരുമക്കളായ സിന്ധു, ഷൈല ,മിനി
എന്നിവർ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...