ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു; താരം വിവാഹിതനായത് അഞ്ചു നാൾ മുമ്പ്

ജോട്ടയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലോടെ ഫുട്ബോൾ ലോകം. സ്പെയിനിലെ സമോറയിൽ വെച്ച് നടന്ന കാർ അപകടത്തിൽ ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് (28) ദാരുണാന്ത്യം. സഹോദരൻ ആന്ദ്രേയുമൊത്ത് (26) കാറിൽ സഞ്ചരിക്കവേ കാർ എ-52 ൽ നിന്ന് തെന്നിമാറി തീപിടിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 12:30 ന് ആണ് അപകടം ഉണ്ടായത് 2020 മുതൽ ലിവർപൂളിനായി തിളങ്ങിയ താരം ഇതുവരെ 65 ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗീസിനായി നാലപ്പത്തിയൊമ്പതിൽ അധികം മത്സരങ്ങൾ കളിച്ച ജോട്ടോ യുവേഫ നേഷൻസ് ലീഗ് കീരീടം നേടായ പോർട്ടുഗൽ സ്‌ക്വാഡിലെ അംഗംകൂടി ആയിരുന്നു. ക്ലിനിക്കൽ ഫിനിഷിങ്ങിനും, ട്രൈബ്ബ്ലിങ്ങിലുമെല്ലാം പകരംവെക്കാനാവാത്ത പ്രകടനം കാഴ്ച്ച താരം കൂടി ആയിരുന്നു അദ്ദേഹം.കഴിഞ്ഞ ജൂൺ 22 ന് ആണ് താരം റൂട്ട് കാർഡോസോയെ വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ വിയോഗം ക്ലബ്ബിനും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമായി മാറിയിരിക്കുകയാണ്. ഈ വിയോഗവാർത്തയിൽ ആകെ ഞെട്ടിയിരിക്കുകയാണ് ആരാധക കൂട്ടവും

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...