മലയാള സിനിമക്ക് ഏറെ ഗുണകരമാം വിധം പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു.പ്രമുഖ നിർമ്മാതാവും നടനുമായ ഡോ..മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം. ഫ്ളിക്സ് ( Mflix )എന്ന പേരിൽ പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്.നവംബർ ഇരുപത്തി നാലാം തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബഹു. സാംസ്ക്കാരിക-സിനിമ വകുപ്പു മന്ത്രി ശ്രീ.പി.സി.വിഷ്ണുനാഥാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.മലയാള സിനിമക്കും , കലാ രംഗങ്ങൾക്കും ഏറെ പ്രയോജനകരമാം വിധം പ്രവർത്തിക്കുവാൻ ഈ ഓ.ടി.ടി. പ്ലാറ്റ് ഫോമിനു കഴിയട്ടെ യെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്തി. പി.സി.വിഷ്ണുനാഥ് പറഞ്ഞു.സിനിമ, വെബ്ബ് സീരിയലുകൾ,മൈക്രോ സ്രാമകൾ, ഇവന്റ്സ് പ്രോഗ്രാമു
കൾ , സ്റ്റേജ് ഷോകൾ തുടങ്ങിയവയൊക്കെ ഈ പ്ലാറ്റ്ഫോമിൽക്കൂടി സംപ്രേക്ഷണം ചെയ്യു മെന്ന് മധുസൂദനൻ മാവേലിക്കര ആമുഖ പ്രസംഗത്തിൽ പറഞ്ഞു.ധാരാളം നല്ല ചിത്രങ്ങൾ വിപണന സാധ്യതയില്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. അവ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനും , അതിലൂടെ നിർമ്മാതാക്കൾക്ക് പ്രയോജനം ലഭിക്കാനുള്ള ഒരു വേദിയാക്കി മാറ്റുകയുമാണ് ഇതിലൂടെ ലഷ്യമിടുന്നതെന്ന് മധുസൂദനൻ പറഞ്ഞു.കൊച്ചി കേന്ദ്രമാക്കിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ , സംഗീത നാടക അക്കാദമി ചെയർമാൻ ജി.വേണ ഗോപാൽ, സംവിധായകരായ ജോസ് തോമസ്, വേണു.ബി.നായർ, കമ്പനി സി. ഈ . ഓ. റെയ്സ് സിദ്ദിഖ്,എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വാഴൂർജോസ്.


