തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വോട്ടർമാർക്കെതിരെ കടുത്ത ഭാഷയിൽ സിപിഐ (എം) നേതാവ് എം.എം.മണി. തോൽവിയോടുള്ള അമർഷം മറയ്ക്കാനാകാതെയായിരുന്നു എംഎം മണിയുടെ പ്രതികരണം.പെൻഷൻ വാങ്ങി നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു. ജനങ്ങൾ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു.വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും ആയിരുന്നു വോട്ടെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നു.പെൻഷൻ ഉൾപ്പെടെ വാങ്ങിയിട്ട് ആളുകൾ എൽഡിഎഫിനെതിരെ വോട്ടു ചെയ്തു. അത്രത്തോളം വികസന പ്രവർത്തനവും ക്ഷേമ പ്രവർത്തനവും എൽഡിഎഫ് നടത്തിയിരുന്നു’. തോൽവി എന്തുകൊണ്ട് എന്നുള്ള കാര്യം എൽഡിഎഫ് പരിശോധിക്കും. ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കും മുന്നോട്ട് പോകുമെന്നദ്ദേഹം പറഞ്ഞു.

