വോട്ടർമാർക്കെതിരെ കടുത്ത ഭാഷയിൽ എം.എം.മണി

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വോട്ടർമാർക്കെതിരെ കടുത്ത ഭാഷയിൽ സിപിഐ (എം) നേതാവ് എം.എം.മണി. തോൽവിയോടുള്ള അമർഷം മറയ്ക്കാനാകാതെയായിരുന്നു എംഎം മണിയുടെ പ്രതികരണം.പെൻഷൻ വാങ്ങി നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്‌തു. ജനങ്ങൾ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു.വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും ആയിരുന്നു വോട്ടെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നു.പെൻഷൻ ഉൾപ്പെടെ വാങ്ങിയിട്ട് ആളുകൾ എൽഡിഎഫിനെതിരെ വോട്ടു ചെയ്‌തു. അത്രത്തോളം വികസന പ്രവർത്തനവും ക്ഷേമ പ്രവർത്തനവും എൽഡിഎഫ് നടത്തിയിരുന്നു’. തോൽവി എന്തുകൊണ്ട് എന്നുള്ള കാര്യം എൽഡിഎഫ് പരിശോധിക്കും. ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കും മുന്നോട്ട് പോകുമെന്നദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...