മഹാകുംഭ മേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജനപ്രവാഹം; ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തത് 64 കോടി ഭക്തര്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹം. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെ തീര്‍ത്ഥടക സംഗമം ഇന്ന് സമാപിക്കും. ഇതുവരെ 64 കോടിയിലേറെ തീര്‍ത്ഥടകര്‍ മഹാകുംഭ മേളയില്‍ പങ്കെടുത്തു എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്.ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍, ജനുവരി 13 ന് കുംഭ മേള ആരംഭിച്ച ശേഷം 63.36 കോടി തീര്‍ത്ഥാടകര്‍ പുണ്യസ്നാനം ചെയ്തു എന്നാണ് കണക്കുകള്‍. കഴിഞ്ഞ 10 ദിവസങ്ങളില്‍ പ്രതിദിനം 1.25 കോടി യോളം തീര്‍ത്ഥാടകര്‍ സ്‌നാനത്തിനെത്തി. അവസാന ദിനമായ മഹാശിവരാത്രി സ്‌നാനത്തിനായി 2 കോടി യോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതിലുമേറെ തീര്‍ത്ഥടകര്‍ ത്രിവേണി സംഗമത്തില്‍ എത്തി.മഹാകുംഭ മേളയിലെ ആറ് അമൃത സ്‌നാനങ്ങളില്‍, പൊതു ജനങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌നാനമാണ് മഹാശിവരാത്രിയിലേത്. വന്‍ ജനത്തിരക്കിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയത്. നേരത്തെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. പ്രയാഗ് രാജില്‍ നിന്നും 350 ഓളം പ്രത്യേക ട്രെയിനുകള്‍ ക്രമീകരിച്ചു. 2027ല്‍ നാസിക്കില്‍ ആകും അടുത്ത കുംഭ മേള. 2031 ലാകും പ്രയാഗ് രാജില്‍ വീണ്ടും കുംഭ മേള നടക്കുക

Leave a Reply

spot_img

Related articles

ഇംഗ്ലണ്ടിനെ പുറത്താക്കി അഫ്ഗാനിസ്ഥാന്‍; ജയം എട്ട് റണ്‍സിന്

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ്...

ആലത്തൂരിലെ വീട്ടമ്മക്കെതിരെ പോക്സോ കേസും, റിമാൻ്റ് ചെയ്തു; 14കാരനെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പൊലീസിനോട് പ്രതി

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട 35കാരിക്കെതിരെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുതിരപ്പാറ സ്വദേശിയായ വീട്ടമ്മ, 11 വയസുള്ള മകന്റെ, സുഹൃത്തിൻ്റെ ജേഷ്ഠനായ...

കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം...

വയോധികനെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരി ഈങ്ങാപ്പുഴയില്‍ വയോധികനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടിയില്‍ നാരായണന്‍ (83) ആണ് മരിച്ചത്. കുടുംബവുമായി ബന്ധമില്ലാതെ തനിച്ച് കഴിയുകയായിരുന്നു....