ഇന്ത്യയിൽ ഇഷ്ടം പോലെ ചെലവാക്കാൻ പണം കൈയ്യിലുള്ളവർ വളരെ കുറവ്; ധനികരുടെ സമ്പത്ത് വളരുന്നതായി കണക്ക്

143 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ അടിസ്ഥാന ആവശ്യത്തിനപ്പുറം സാധനങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളവരുടെ എണ്ണം വളരെ കുറവാണെന്ന് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്‌സിന്റെ റിപ്പോർട്ട്. അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറമുള്ള സാധനം വാങ്ങാൻ ആവശ്യമായ വരുമാനമുള്ളവർ 13-14 കോടി പേർ മാത്രമെന്നാണ് കണക്ക്.രാജ്യത്തിൻ്റെ ജിഡിപി വലിയ തോതിൽ ഉപഭോഗ ചെലവിനെ ആശ്രയിക്കുന്നതായി റിപ്പോർട്ട് പറയുന്നു. എന്നാൽ ഉപഭോഗ വിഭാഗം വെറും 14 കോടി മാത്രമാണ്. ഇവരാണ് ഭൂരിഭാഗം സ്റ്റാർട്ടപ്പുകളുടെയും വിപണിയും. പിന്നെയുള്ള 30 കോടി പേരെ എമർജിങ് കൺസ്യൂമർസ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ കൂടുതലായി ചെലവഴിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചെലവുകളുടെ കാര്യത്തിൽ ജാഗരൂകരാണ്.എന്നാൽ ഇന്ത്യയിലെ 100 കോടി ജനങ്ങൾക്കും അത്യാവശ്യം സാധനങ്ങൾക്കല്ലാതെ ചെലവഴിക്കാൻ പണം തീരെ കയ്യിലില്ല. ഇതിനർത്ഥം രാജ്യത്ത് സമ്പന്നരുടെ എണ്ണം കുതിച്ചുയരുന്നില്ലെന്നും, ധനികർ വീണ്ടും ധനികരാവുകയാണ് എന്നുമാണ്.ആഡംബര വീടുകൾ പ്രീമിയം സ്മാർട്ഫോണുകൾ എന്നിവയുടെ വില്പന ഇതിന് തെളിവാണ്. വിശാല വിപണിയെ ലക്ഷ്യം വെച്ചുള്ള ഉൽപ്പന്നങ്ങൾക്ക് പകരം കമ്പനികൾ പ്രീമിയം ഉത്പന്നങ്ങൾക്കു മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വിപണിയിലെ കാഴ്ച. ബജറ്റ് വീടുകളുടെ വിൽപ്പനയുടെ വിപണി വിഹിതം അഞ്ചുവർഷം മുമ്പ് 40% ആയിരുന്നത് ഇപ്പോൾ 18% ആയി കുറഞ്ഞു.രാജ്യത്തെ സമ്പന്നരിലെ ആദ്യ 10% പേർ മൊത്തം വരുമാനത്തിന്റെ 57.7 ശതമാനവും കയ്യാളുന്നു. 1990ൽ ഇത് 34% മാത്രമായിരുന്നു. അന്ന് 22.2% വരുമാനം ഉണ്ടായിരുന്ന നിർധനരായ 50 ശതമാനം ജനങ്ങൾക്ക് ഇന്നുള്ളത് 15 ശതമാനം വരുമാനമാണ്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...