നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന് 14 ലക്ഷം രൂപയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണ് ട്രെയിനിന്റെ സ്ളീപ്പർ കോച്ചിൽ കവർച്ചയ്ക്ക് ഇരയായത്. 3 സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്.ഞായറാഴ്ച പുലർച്ചെ 5.15നും 5.30നും ഇടയിലാണ് സംഭവം നടന്നത്. ഗോവയ്ക്കും തിവിമിക്കും ഇടയിലുള്ള മേജർഡ ജങ്ഷനു സമീപത്തുവെച്ചാണ് കവർച്ച നടന്നത്. ട്രെയിനിന്റെ വേഗം കുറഞ്ഞ സമയത്ത് സ്മിത പണിക്കരുടെ അടുത്തത്തിയ മോഷ്ടാവ് അവരുടെ കയ്യിൽ നിന്നും ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് സ്മിത രക്ഷപ്പെട്ടത്. പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി കടന്നുകളയുകയായിരുന്നു.യാത്രക്കാർ നൽകിയ വിവരങ്ങൾ വെച്ച് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന ലോക്കർ കവർച്ച സംഘത്തിൽപ്പെട്ട കെ.എൻ. നിഖിൽ കുമാർ എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ദോശ നൽകാൻ വൈകിയെന്ന ആരോപണം; കൊല്ലത്ത് ചായക്കട അടിച്ചുതകർത്തു

ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി...

പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി .ഇരവിപേരൂര്‍ സ്വദേശി ജുവല്‍ ജോണ്‍ ആണ് കൊല്ലപ്പെട്ടത്മ.ദ്യപാനത്തിനിടെയാണ് കൊലപാതകം.തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍...

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലും ബിരിയാണി പാത്രത്തിലുമായി ട്രെയിനിലയച്ചു; പ്രതി പിടിയിൽ

ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ട്രെയിനിൽ കടത്തുകയും, ബാക്കി ഭാഗങ്ങൾ ബിരിയാണി പാത്രത്തിൽ പാകം ചെയ്തു സൂക്ഷിക്കുകയും ചെയ്ത ഞെട്ടിക്കുന്ന കൊലപാതക...

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഐ.പി.എസ് ട്രെയിനി ചമഞ്ഞ് പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഐ.പി.എസ് ട്രെയിനി ചമഞ്ഞ് പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ.വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി.അജയനെ(22)യാണ് കോട്ടയം...