മന്ത്രി ആവശ്യങ്ങൾ അംഗീകരിച്ചു; സിനിമാ പണിമുടക്ക് ഉപേക്ഷിക്കാൻ തീരുമാനം

ഫിലിം ചേംബർ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനും സിനിമാ സംഘടനകളും നടത്തിയ ചർച്ചയിലാണ് സമരം ഒഴിവാക്കാന്‍ ധാരണയായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം.വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തിൽ ഈടാക്കുന്നുണ്ട്. അതിൽ ഒന്ന് ഒഴിവാക്കി തരണം എന്നാണ് നിർമ്മാതാക്കളുടെ ഒരു ആവശ്യം. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ഇത്തരത്തിൽ ഇരട്ട നികുതി എന്ന് നിർമ്മാതാക്കൾ മന്ത്രിയെ അറിയിച്ചു. ഇതിൽ ധനവകുപ്പുമായി സംസാരിക്കണമെന്ന് മന്ത്രി ഭാരവാഹികളോട് പറഞ്ഞു.വിനോദ നികുതിയുടെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തദ്ദേശ വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യണം. ഷൂട്ടിംഗ് അനുമതികളുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ചർച്ച നടത്തണം. അങ്ങനെ വിവിധ വകുപ്പുകളുമായി സംസാരിച്ച്, കാര്യങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....