നിരന്തരമായി കണ്ണ് തിരുമ്മി; ഫലമോ കോർണിയ ട്രാൻസ്‌പ്ലാൻ്റ്

21 വയസ്സുള്ള മലേഷ്യൻ യുവാവായ മുഹമ്മദ് സബീദി ആണ് നിരന്തരമായി കണ്ണിനുണ്ടായ അസ്വസ്ഥതയെ തുടർന്ന് കോർണിയ ട്രാൻസ്പ്ലാൻഡിനു വിധേയനായത്.

നാളുകളായി താൻ അലർജിയുടെ ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട് എന്ന് അയാൾ പറഞ്ഞു.

കണ്ണുകൾ ചുമക്കുന്നത് വരെ അയാൾ അവ തിരുമ്മികൊണ്ടിരിക്കുമായിരുന്നു.

എന്നാൽ ചെറുപ്പകാലഘട്ടത്തിൽ ഒന്നും ഇതിൻ്റെ പ്രശ്നങ്ങൾ താൻ നേരിട്ടിട്ടില്ല എന്നും പറഞ്ഞു.

എന്നാൽ 15 വയസ്സോടെ വലതു കണ്ണിന് മങ്ങൽ അയാൾ നേരിടുകയും തുടർന്ന് കാര്യങ്ങൾ വഷളാവുകയും ചെയ്തു.

ശേഷം അയാൾ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞത് നിരന്തരമായി കണ്ണ് തിരുമ്മിയതിനെ തുടർന്നാണ് ഇത് സംഭവിച്ചത് എന്നും പൂർണ്ണമായ കാഴ്ചയ്ക്കായി ട്രാൻസ്പ്ലാൻഡിനു വിധേയനാകേണ്ടി വരുമെന്നും ആയിരുന്നു.

സമിദി ഒരു വൈറൽ ടിക് ടോക്കിൽ പങ്കുവെച്ചത് ഇപ്രകാരമായിരുന്നു – “അലർജിയെ തുടർന്നുള്ള അസ്വസ്ഥത മൂലമാണ് ഞാൻ കണ്ണുകൾ നിരന്തരമായി തിരുമ്മുന്നത്. ചിലപ്പോൾ കണ്ണുകൾ പൂർണമായി ചുമക്കുന്നതുവരെയും തിരുമ്മുമായിരുന്നു. അതിനുശേഷം 15 വയസ്സോടെയാണ് എൻറെ കാഴ്ച മങ്ങുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്.”

യുവാവ് ഈ അടുത്തകാലത്ത് ട്രാൻസ്പ്ലാൻഡിന് വിധേയനായി തൻറെ കോർണിയ മാറ്റിവയ്ക്കുകയും ചെയ്തു. അനസ്തേഷ്യ കൊടുത്തതിനാൽ വേദനയുണ്ടായിരുന്നില്ല എന്നും കുറച്ചുസമയത്തിനുള്ളിൽ തന്നെ യുവാവ് പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയെന്നും അയാൾ വിശദീകരിച്ചു. തന്നെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത് കുറച്ച് മാസത്തിനകം മാത്രമേ അയാൾക്ക് കണ്ണ് പൂർണമായി തുറക്കാൻ സാധിക്കുകയുള്ളൂ എന്നാണ്. മാത്രമല്ല പൂർണ്ണമായ കാഴ്ചയ്ക്ക് വേണ്ടി വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുമെന്നും പറഞ്ഞു.

വലതു കണ്ണ് പൂർണ്ണമായി തുറക്കാൻ സാധിക്കുന്നില്ല എന്നും സമിദി പറഞ്ഞു.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...