സൂര്യയുടെ ചിത്രങ്ങളെ മാത്രം പലരും കരുതിക്കൂട്ടി ആക്രമിക്കുന്നു ; ജ്യോതിക

തമിഴിൽ എത്രത്തോളം മോശം സിനിമകൾ ഇറങ്ങാറുണ്ട്, എന്നാൽ തന്റെ ഭർത്താവായ സൂര്യയുടെ ചിത്രങ്ങൾ മാത്രം വളരെ മോശമായി റിവ്യൂ ചെയ്യുന്നുവെന്ന് ജ്യോതിക. ദി പൂജ തൽവാർ ഷോയിൽ തന്റെ ‘ഡബ്ബ കാർട്ടൽ’ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രസ്താവന “തെന്നിന്ത്യയിൽ അതിശയകരമാംവണ്ണം മോശം സിനിമകൾ ഇറങ്ങുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. അതൊക്കെ നന്നായി ഓടുകയും വളരെ വിശാല ഹൃദയത്തോടെ അവയെ എല്ലാവരും റിവ്യൂ ചെയ്യുകയും ചെയ്യുന്നു. സൂര്യ അഭിനയിച്ച കങ്കുവയിലെ ചില കാര്യങ്ങൾ നന്നായി വന്നില്ല എന്നത് സമ്മതിക്കുന്നു. എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ ആ ചിത്രത്തിന് പിറകിൽ ഒരുപാട് പരിശ്രമങ്ങൾ ഉണ്ടായിരുന്നു. മറ്റുള്ളവയ്ക്ക് ലഭിക്കാത്ത വിമർശനം കങ്കുവയ്ക്ക് പലരും നൽകുന്നു എന്നത് പരിതാപകരം ആണ്. അദ്ദേഹത്തിന്റെ സിനിമകളെ മാത്രം മനഃപൂർവം ക്രൂശിക്കുന്നു ” ജ്യോതിക പറഞ്ഞു.

അടുത്തിടെ തെന്നിന്ത്യൻ സിനിമ മേഖല ഭരിക്കുന്നത് പുരുഷാധിപത്യമാണ് എന്നും ബോളിവുഡിലെ പോലെ സ്ത്രീകേന്ദ്രീകൃത സിനിമകൾ ഇവിടെ ഉണ്ടാകുന്നില്ല എന്നും നായികമാരെ നൃത്തം ചെയ്യാനും നായകന്റെ സൈഡ് ആകാനും മാത്രമാണ് ആവശ്യം എന്നും ഉള്ള ജ്യോതികയുടെ മറ്റൊരു പ്രസ്താവന വിവാദമായിരിക്കവെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തൽ.കങ്കുവയുടെ പരാജയത്തിൽ ചിത്രം റിവ്യൂ ചെയ്തവർക്കും ചിത്രത്തെ പരിഹസിച്ചവർക്കും എതിരെ പ്രതിഷേധിച്ച് ജ്യോതിക ഒരു നീണ്ട കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് കീഴിൽ ‘വിജയ് ആണ് നിങ്ങളുടെ ഭർത്താവിനേക്കാൾ കേമൻ’ എന്ന് കമന്റ് ചെയ്ത ഒരാൾക്ക് ചിരിക്കുന്ന ഒരു ഇമോജി മറുപടിയായി ജ്യോതിക നൽകിയതും സോഷ്യൽ മീഡിയയിൽ അനവധി ചർച്ചകൾക്ക് കാരണമായിരുന്നു. സംഗതി വൈറൽ ആയപ്പോൾ നടി തന്നെ ഇമോജി കമന്റ് ബോക്സിൽ നിന്ന് നീക്കം ചെയ്തു.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...