സി പി എമ്മിന്റെ തായ്‌വേര് ഇളകിയ കേസാണ് മാസപ്പടിയെന്ന് മാത്യു കുഴൽനാടൻ

സി എം ആർ എൽ രേഖകളിൽ ‘പി വി’ എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയൻ തന്നെ, കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത് രക്ഷപെടാൻ; സി പി എമ്മിന്റെ തായ്‌വേര് ഇളകിയ കേസാണ് മാസപ്പടിയെന്ന് മാത്യു കുഴൽനാടൻ. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ ഡി പരിശോധന നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാത്യു കുഴൽനാടൻ എം എൽ എ.സി എം ആർ എൽ രേഖകളിൽ പി വി എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയനെ തന്നെയാണ് എന്നാണ് മാത്യു കുഴൽനാടൻ പ്രതികരിച്ചത്.സി പി എമ്മിന്റെ തായ്‍വേര് ഇളകിയ കേസാണ് മാസപ്പടിയെന്നും അദ്ദേഹം പ്രതികരിച്ചു.കേരളം അറിഞ്ഞാൽ ഞെട്ടുന്ന ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത് രക്ഷപെടാൻ വേണ്ടിയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.മുൻപ് അന്വേഷണം സ്റ്റേ ചെയ്തത് താൽക്കാലികമായാണ്.കാര്യങ്ങൾ ബോധ്യപ്പെട്ടതോടു കൂടി തുടർനടപടിക്ക് കോടതി അനുമതി നൽകിയെന്ന് മാത്യുകുഴൽ നാടൻ വ്യക്തമാക്കി.തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോൾ രാഷ്ട്രീയപ്രേരീതം എന്ന് പറഞ്ഞ് താൻ ഒളിച്ചോടി ഇല്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് ആറുമണിക്കൂർ പിന്നിടുകയാണ്.കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും ഉൾപ്പെടെ 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.രാവിലെ ആറ് മണിയോടെയാണ് ഇ ഡിയുടെ പരിശോധന ആരംഭിച്ചത്.തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ ഡി എത്തിയത്.കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടന്നുവരികയാണ്.സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്.അതേസമയം, സി എം ആർ എൽ മാസപ്പടി കേസിൽ ഇ ഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്.
തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് ആണ് മൊഴി എടുക്കുന്നത്.മാസപ്പടി കേസിൽ ഇ ഡിയ്ക്ക് അന്വേഷണം തുടരാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു പിന്നാലെയായായിരുന്നു ഇ ഡിയുടെ നടപടി.

Leave a Reply

spot_img

Related articles

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...

ചിറയിന്‍കീഴ് സംഘര്‍ഷം; കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിന് തിരിച്ചടി

ചിറയിന്‍കീഴ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എല്‍.എയുടെ നീക്കത്തിന് തിരിച്ചടി.മേയ്...