നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റീൽസ് തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനങ്ങളുണ്ടായാലും അത് തുടരുമെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താഴ്ന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ദേശീയപാത പ്രവർത്തിയുടെ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോരിറ്റിക്കാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രവർത്തിയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് നാഷണൽ ഹൈവേ അതോരിറ്റിയാണ്. സംസ്ഥാനം 1190 ഹെക്‌ടർ ഭൂമി ഏറ്റെടുത്ത് നൽകി. കേന്ദ്രത്തിൻ്റെ ഓദര്യം അല്ല, സംസ്ഥാനത്തിൻ്റെ നികുതി പണം കൂടിയാണ് റോഡിന് വേണ്ടി ചെലവഴിച്ചത്. സംസ്ഥാന സർക്കാരിന് കാൽഅണ മുതൽ മുടക്കില്ലെന്ന നിലയിൽ പ്രചരണം നടക്കുന്നു. ഇത് തെറ്റാണ്. 5560 കോടി ആണ് കേരളം ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...