അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി

ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ നിലയം അടച്ചിടാന്‍ തീരുമാനിച്ചത്. മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് പുറന്തള്ളുന്ന വെള്ളമാണ് മലങ്കര അണക്കെട്ടില്‍ എത്തുന്നത്. ഇടുക്കി, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത് മലങ്കര അണക്കെട്ടില്‍ നിന്നാണ്.മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി പവര്‍ഹൗസ് അടയ്ക്കുന്നതോടെ മലങ്കര അണക്കെട്ടില്‍ ജല ദൗര്‍ലഭ്യം ഉണ്ടായി ജലവിതരണത്തിന് തടസ്സം ഉണ്ടാവാനിടയുണ്ട് എന്ന് ജലവിഭവ വകുപ്പ് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.വിഷയം പഠിച്ചതിനു ശേഷം നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലാവും പുതിയ തീരുമാനം എടുക്കുക.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....