മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു. മുക്കോല കരക്കാട്ട് കല്ലുവിള വീട്ടില്‍ ടി. സതീഷ്‌കുമാറി(56)ന്റെ മരണ വിവരം അറിഞ്ഞാണ് അമ്മ ബി.വസന്ത (76) മരിച്ചത്.
ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീഷ് കുമാര്‍.
ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു. ഇതേതുടർന്ന്, ഞായറാഴ്ച രാത്രി ഒന്‍പതിന് മരിക്കുകയായിരുന്നു.
ഈ വിവരം അറിഞ്ഞയുടന്‍ അമ്മ വസന്ത കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു.