‘199 രൂപയ്ക്ക് A+; SSLC സയന്‍സ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യവും ഉത്തരവും വാട്ട്‌സ്ആപ്പില്‍ കിട്ടും’; വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്

ക്രിസ്മസ് പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ് രംഗത്ത്. എസ്എസ്എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്അപ്പ് വഴി നല്‍കാമെന്ന് പരസ്യം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം.ഇന്ന് ഉച്ചയ്ക്ക് 12.45നാണ് എം എസ് സൊല്യൂഷന്‍സ് എസ്എസ്എല്‍സി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാഗ്ദാനം പ്രതൃക്ഷപ്പെട്ടത്. സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെ വാഗ്ദാനം നല്‍കിയത്. താല്പര്യം ഉള്ളവര്‍ പരസ്യത്തിലുള്ള നമ്പറുകളില്‍ ബന്ധപ്പെടണം. ആ സമയത്താണ് പണം നല്‍കേണ്ട ക്യൂ ആര്‍ കോഡും ഗൂഗിള്‍ ഫോമും ലഭിക്കുക. പണം നല്‍കിയ സ്‌ക്രീന്‍ ഷോട്ട് നല്‍കിയാല്‍ ഉടന്‍ ചോദ്യപേപ്പറും ഉത്തരവും പിഡിഎഫ് ആയി ലഭിക്കും. നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ എ പ്ലസ് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും എ പ്ലസ് ലഭിക്കണേല്‍ പഠിക്കണമെന്നുമായിരുന്നു വിശദീകരണം

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...