നിലവിലെ ചാമ്പ്യന്‍മാരായ കൊൽക്കത്ത മോഹൻ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി എഫ് സിക്ക് ഐ എസ് എല്‍ കിരീടം.
കൊൽക്കത്തയുടെ തട്ടകമായ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം വീഴ്ത്തിയത്.
44-ാം മിനിറ്റില്‍ ജാസണ്‍ കമ്മിന്‍സിന്റെ ഗോളിലൂടെ ബഗാന്‍ മുന്നിലെത്തിയെങ്കിലും രണ്ടാ പകുതിയുടെ തുടക്കത്തില്‍ യോർഗെ പെരേയ്ര ഡയസിലൂടെ മുംബൈ സമനില നേടി.
81-ാം മിനിറ്റില്‍ ബിപിന്‍ സിങ് തൗനജത്തിൻ്റെ ഗോളിലൂടെ മുംബൈ മുന്നിലെത്തി.
മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ യാക്കുബ് വോറ്റസിലൂടെ മുംബൈ ലീഡ് ഉയര്‍ത്തി.