തന്റെ അഭാവം ലൂസിഫറിനൊരു കുറവ് ആയിരുന്നു ; സുരാജ് വെഞ്ഞാറമ്മൂട്

മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിൽ എത്തുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. സജനചന്ദ്രൻ എന്ന കഥാപാത്രം, കേരളം രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നൊരു രാഷ്ട്രീയ നേതാവ് ആണ് എന്നാണ് സൂരജ് വെഞ്ഞാറമൂട് പറഞ്ഞിരിക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം അഭിനയിക്കുമ്പോൾ ലൂസിഫർ എന്ന ചിത്രത്തിലെ തന്റെ അഭാവം ഒരു കുറവാണ് എന്ന് പ്രിത്വിരാജിനോട് താൻ പറഞ്ഞു, എമ്പുരാനിൽ ആ കുറവ് നികത്തണം എന്നും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു, പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം പൃഥ്വിരാജ് വിളിച്ചിട്ട് ആ കുറവ് താൻ നികത്താൻ പോകുന്നുവെന്ന് അറിയിച്ചു, അങ്ങനെയാണ് താൻ എമ്പുരാനിൽ എത്തുന്നത് എന്ന് സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു.ചിത്രത്തിൽ മണിക്കുട്ടൻ അവതരിപ്പിക്കുന്ന മണി എന്ന കഥാപാത്രം സുരാജിന്റെ സജനചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ സന്തത സഹചാരിയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാർച്ച് 27 വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന എമ്പുരാൻ ഈ വർഷം ഏറ്റവും അധികം പ്രതീക്ഷയുള്ള 10 ഇന്ത്യൻ ചിത്രങ്ങളുടെ IMDB ലിസ്റ്റിൽ ഇടം നേടിയ ഏക മലയാള ചിത്രമാണ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...