നീറ്റ് പരീക്ഷ സംബന്ധിച്ച് ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി.
ഹയര്‍ എഡ്യുക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.
നീറ്റ് പരീഷാഫലം സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതാണ്.
നീറ്റ് പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.