നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര വിറ്റ ഫോൺ ഓൺ ആയി; പ്രതി തിരുവമ്പാടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കായുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ്. കോഴിക്കോട് തിരുവമ്പാടിയിൽ വെച്ച് ചെന്താമരയുടെ മൊബൈൽ ഓണായെന്ന് പൊലീസിന് വിവരം ലഭിച്ചു.തിരുവമ്പാടിയിൽ ഇയാൾ നേരത്തെ തിരുവമ്പാടിയിൽ സെക്യുറിട്ടി ആയി ജോലി ചെയ്തിരുന്നു. പ്രതി സുഹൃത്തിന് വിറ്റ ഫോൺ ആണ് ഓൺ ആയത്. അതേ സമയം ഓണായതിന് തൊട്ടുപിന്നാലെ തന്നെ ഫോൺ ഓഫാകുകയും ചെയ്തു.തിരുവമ്പാടി സിഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഇതേവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് പുറത്തുവരുന്ന വിവരം. ക്വാറി കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

spot_img

Related articles

കുഷ്ഠരോഗ നിര്‍മാര്‍ജന ക്യാമ്പയിൻ ‘അശ്വമേധം 6.0’ ജനുവരി 30ന് ആരംഭിക്കുന്നു

കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ആറാം ഘട്ടം 'അശ്വമേധം 6.0' ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായ ജനുവരി 30ന്...

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സജന്‍ പ്രകാശിന് രണ്ട് മെഡല്‍

200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്ഡഫ്‌ളൈ എന്നിവയിലാണ് വെങ്കലം നേടിയത്.200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കന്‍ഡില്‍ ഫിനിഷ്...

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സിവില്‍ സപ്ലൈസ് കോർപ്പറേഷൻ സി എം ഡി ആയിരുന്ന പിബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.ഡോ. അദീല അബ്ദുള്ളക്ക് സാമൂഹ്യ നീതി...

തിരുവനന്തപുരം ധനുവച്ചപുരത്തെ റിട്ട. നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ മരണത്തില്‍ ദുരഹതയെന്ന് സംശയം ഉയർന്നതോടെ പോസ്റ്റുമോർട്ടത്തിന് സാധ്യത.

സെലീനാമ്മൻ്റെ മരണത്തിലാണ് ദുരൂഹത. മകന്റെ പരാതിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ ജില്ലാ കലക്ടറോട് അനുമതി തേടിയതില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു....