എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി; വിഷമിക്കണ്ട, ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞുവെന്ന് കുടുംബം

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്‌ക്കൊപ്പം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നത്. എന്‍ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തര്‍ജ്ജമ ചെയ്തു വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരാഞ്ഞുവെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചോദിച്ചു. അതേസമയം, എന്‍എം വിജയന്റെ ആത്മഹത്യയില്‍ എംഎല്‍എ അടക്കം പ്രതിയാണല്ലോ എന്ന് ചോദ്യത്തിന് കേസന്വേഷണം നടക്കുകയാണല്ലോ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...