കരകുളം ഗ്രാമപഞ്ചായത്തിലെ കരകുളം, മുല്ലശേരി, വേങ്കോട്, മുളമുക്ക് പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.
ഈ പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി രണ്ട് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. പുതിയ സർവീസുകളുടെ ഫ്‌ളാഗ് ഓഫ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
മുല്ലശേരി-പേഴുംമൂട് -കിഴക്കേകോട്ട, പേരൂർക്കട വേങ്കോട്-കിഴക്കേകോട്ട റൂട്ടുകളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിച്ചത്.
ഘട്ടം ഘട്ടമായി കൂടുതൽ റൂട്ടുകളിലേക്ക് ബസ് സർവീസുകൾ ഉണ്ടാകുമെന്നും രാത്രികാലങ്ങളിലുൾപ്പെടെയുള്ള യാത്രാക്ലേശത്തിന് കാലതാമസമില്ലാതെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
മുല്ലശേരി-പേഴുംമൂട് -കിഴക്കേകോട്ട റൂട്ടിൽ രാവിലെ 8.05ന് പേരൂർക്കടയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.