നിപ; കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും.

ഐസിഎംആറിലെ നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്.

14-കാരന് നിപ സ്ഥിരീകരിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരും .

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തും.

ഇതോടെ സ്രവ പരിശോധന ഇവിടെ വച്ച്‌ തന്നെ നടത്താനാകും. രാവിലെ ഒൻപത് മണിയോടെ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ മലപ്പുറം കലക്‌ട്രേറ്റില്‍ അവലോകന യോഗം ചേരും. 330 പേരാണ് നിലവില്‍ സമ്പർക്ക പട്ടികയിലുളളത്.

ഇവരില്‍ 101 പേർ ഹൈറിസ്കിലാണുള്ളത്. ഇവരുടെ സ്രവം പരിശോധനക്ക് അയക്കും.

മൃഗസംരക്ഷണ വകുപ്പ് പാണ്ടിക്കാട് ,ആനക്കയം പഞ്ചായത്തുകളില്‍ നിന്ന് സാംബിളുകള്‍ ശേഖരിക്കും. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിലെ നിയന്ത്രണം തുടരും.

Leave a Reply

spot_img

Related articles

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

മോഷണക്കേസ് പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, റോഡരികിൽ നിന്ന വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം.മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.മാനന്തവാടിയിലാണ് സംഭവം.ഉന്തുവണ്ടിയിൽ കച്ചവടം...

ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ

സ്വകാര്യ ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡ് അനിൽ നിലയം വീട്ടിൽ അനിൽകുമാർ(33), പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ്...

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു. മാർച്ച് 16 ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും.വെറും 10...

ട്രെയിൻ തട്ടി രണ്ട് മരണം

പാലക്കാട് ലക്കിട്ടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം.24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്.കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ...