ഫിഫ ലോകകപ്പ് തത്സമയ സംപ്രേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ന്റെ തത്സമയ സംപ്രേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.ഒരു മാസം മാത്രം അവശേഷിക്ക രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കളി കാണാനുള്ള അവസരം തുലാസിലായിരിക്കുകയാണ്. അധികം വൈകാതെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്‌എഫ്) ഇതു സംബന്ധിച്ച്‌ പറയുന്നത്.

ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന 23-ാം ലോകകപ്പ് ഫുട്‌ബോള്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് നടക്കുക. ഈ മത്സരങ്ങള്‍ ഇന്ത്യയിൽ തത്സമയം പ്രദര്‍ശിപ്പിക്കുമ്പോള്‍ മിക്കവാറും രാത്രി 12നും വെളുപിന് അഞ്ചിനും ഇടയിലായിരിക്കും സംപ്രേഷണ സമയം.പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ചിലത് രാത്രി 9.30ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രധാന ടീമുകളുടെ മത്സരങ്ങള്‍ മിക്കതും രാത്രി വൈകിയാണ് കാണാനാകുക. ഈ സമയത്ത് പ്രേക്ഷകര്‍ കുറവായിരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ മുന്നോട്ട് വരാന്‍ മടിക്കുന്നതാണ് ഇക്കാര്യത്തില്‍ തീരുമാനമാകാതിരിക്കുന്നതിന്റെ കാരണം.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...