നോർക്ക ക്ഷേമനിധി പെൻഷൻ 5000 രൂപയായി നിജപ്പെടുത്തണം: അബുദാബി മലയാളി സമാജം

നോർക്ക ക്ഷേമനിധി പെൻഷൻ മിനിമം 5000 രൂപയായി നിജപ്പെടുത്തണമെന്ന് അബുദാബി മലയാളി സമാജം ആവശ്യപ്പെട്ടു.

നാലാം ലോകകേരളസഭയിൽ അബുദാബിയിലെ പ്രവാസികളുടെ ആവശ്യങ്ങൾ  അവതരിപ്പിക്കുവാനായി സമാജം ചുമതലപ്പെടുത്തിയ പ്രസിഡന്റ് റഫീഖ് കയനയിലാണ് സഭയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചത്.

നോർക്ക ക്ഷേമനിധിക്കു കീഴിൽ പ്രവാസികൾക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിലുള്ള ഹെൽത്ത് ഇൻഷുറൻസ് സ്‌കീം നടപ്പിലാക്കുക, പ്രവാസികളുടെ മക്കൾക്ക് പ്ലസ്ടു തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള കോഴ്സുകൾക്ക് പ്രവേശനത്തിന് 15 ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അബുദാബി മലയാളി സമാജം മുന്നോട്ടുവച്ചു.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...