ഡയാലിസിസ് ടെക്നീഷ്യന്‍,നഴ്സ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനം

നെടുങ്കണ്ടം  താലൂക്ക് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേയ്ക്ക്  നിയമനം നടത്തുന്നു. ഇതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ  ജൂണ്‍ 26, 27  തീയതികളില്‍  ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസ് സ്റ്റാഫ് നഴ്സ് തസ്തികകളിലേയ്ക്ക് ജൂണ്‍ 26 ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ.ആറ് മാസത്തില്‍ കുറയാതെ ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്തവരെ മാത്രമേ ഡയാലിസിസ് സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് പരിഗണിക്കുകയുള്ളു. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.

 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേയ്ക്കുള്ള  ഇന്റര്‍വ്യൂ ജൂണ്‍ 27 ന് രാവിലെ 11 ന് നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി നേരിട്ട് എത്തേണ്ടതാണ്. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക്‌ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് യോഗ്യരായവര്‍ക്ക് നിയമനം നല്‍കുന്നതുമായിരിക്കും.

രാത്രി,കാഷ്വാലിറ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍. നിയമനം, വേതനം,പിരിച്ചു വിടല്‍ എന്നിവ ആശുപത്രി സൂപ്രണ്ടിന്റേയും എച്ച്.എം.സി യുടേയും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പ്രസ്തുത തസ്തികയില്‍ പി.എസ്.സി നിയമനം നടക്കുന്നതുവരേയോ ആയിരിക്കും നിയമന കാലാവധി.കാലാവധി കഴിഞ്ഞാല്‍ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. 04868 232 650

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...