എൻഎസ്എസ് – എസ്എൻഡിപി ഐക്യനീക്കം അടഞ്ഞ അധ്യായം; ജി. സുകുമാരൻ നായർ

എൻഎസ്എസ് – എസ്എൻഡിപി ഐക്യനീക്കം അടഞ്ഞ അധ്യായമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.ഐക്യം വേണ്ടായെന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി വിളിച്ചിരുന്നു. കൂടുതൽ പ്രതികരണത്തിനില്ലായെന്നും സുകുമാരൻ നായർ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ ഇന്നത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എൻ എസ് എസ്- എസ് എൻ ഡി പി ഐക്യത്തിന് ഇനിയും സാധ്യതയെന്ന് ഇന്ന് ഉച്ചക്ക് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനുള്ളതാണ് എന്നും ഐക്യത്തിന്റെ വാതിൽ അടയുന്ന പ്രശ്നമില്ല,ഐക്യം ഉണ്ടാവും എന്നുമായിരുന്നു തുഷാർ പറഞ്ഞത്.ജി സുകുമാരൻ നായരെ നേരിട്ട് വിളിച്ച് സംസാരിച്ചു എന്നും അതൊന്നും പുറത്ത് പറയാനാവില്ലെന്നും എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉച്ചക്ക് പ്രതികരിച്ചിരുന്നു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...