രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സന്ധിയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചരികളാണ് ബൈസന്‍ താഴ്വരയില്‍ ഉറ്റവരുടെ മുന്നില്‍ വച്ചു പാക് ഭീകരരുടെ വെടിയേറ്റു മരിച്ചു വീണത്. പാക് ഭീകര വാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി. ഭീകരവാദികളെ പിന്തുണക്കുന്ന പാകിസ്തനെ ഒറ്റപ്പെടുത്താനുള്ള രാജ്യത്തിന്റ ശ്രമങ്ങള്‍ തുടരുകയാണ്.ഏപ്രില്‍ 22ന് മഞ്ഞു മലകളുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്‌വര കുടുംബത്തോടൊപ്പം ആസ്വദിക്കുകയായിരുന്ന 100 കണക്കിന് വിനോദ സഞ്ചരികള്‍ക്കിടയിലേക്കാണ് പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും കയ്യില്‍ തോക്കുകള്‍ ഏന്തിയ ആ കൊടും ഭീകരര്‍ എത്തിയത്. പുരുഷന്‍ മരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...