സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തിരുവല്ല – കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.ബസ് യാത്രക്കാരായ 21 പേർക്ക് പരിക്ക്.ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊടിയാടി ജംഗ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം.തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്.ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ സന്ദീപിനെ ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ച ശേഷമാണ് പുറത്തെടുക്കാനായത്.ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റ 9 പേരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരിൽ ആരുടെയും നില ഗുരുതരമല്ല.

Leave a Reply

spot_img

Related articles

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സത്യൻ അന്തിക്കാട്

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.വായനയുടെ ഗുണം വാക്കുകളിലും പ്രവൃത്തിയിലും കാണിക്കുന്ന വ്യക്തിയാണ് സതീശനെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. സത്യൻ അന്തിക്കാടിൻ്റെ...

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി.സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമന...

ഇന്ധന വില വര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം...

നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയില്‍ ഇടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.തിരുവല്ല വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ്...