സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന്

നിരക്ക് വർധിപ്പിക്കണമെന്നും ബൈക്ക് ടാക്സിക്ക് അനുമതി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഉള്‍പ്പെടെ 11 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ ഓണ്‍ലൈൻ ടാക്സി, കാർ ഡ്രൈവർമാർ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍.പണിമുടക്കിന്റെ ഭാഗമായി ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ടാക്സികള്‍ ഓഫ്ലൈന്‍ ആകുമെന്നാണ് പ്രഖ്യാപനം.ന്യായമായ നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി സേവനം അവസാനിപ്പിക്കല്‍ എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. മുൻപ് പ്രതിഷേധത്തെ തുടർന്ന് വര്‍ധിപ്പിച്ച തുക പിന്നീട് കമ്പനികള്‍ പിൻവലിച്ചതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. രേഖാമൂലമുള്ള ഉറപ്പാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.സമരത്തെ തുടർന്ന് ഓണ്‍ലൈൻ ക്യാബ് സേവനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രാ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി.സംഭവത്തിൽ ആഭ്യന്തര...

ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കള്‍ക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ്; എം വി ഗോവിന്ദൻ മാസ്റ്റർ

ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കള്‍ക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി...

‘കള്ളൻ വിജയൻ’ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് എഴുത്തുകാരൻ

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്.തലക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം താൻ...

വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് .വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാര്‍ഷികം സിപിഎം ഇന്ന് ആചരിക്കുന്നത്.വി എസ് അച്യുതാനന്ദന് ആലപ്പുഴ...