സെര്‍ച്ചിലെ കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിളിനെ വിഭജിച്ചേക്കും; ക്രോം തങ്ങള്‍ വാങ്ങാമെന്ന് ഓപ്പണ്‍ എഐ

വെബ് സേര്‍ച്ചിംഗ് വിപണിയിലെ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാനും മത്സരം പ്രോത്സാഹിപ്പിക്കാനുമുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ നിര്‍ദേശത്തിന് പിന്നാലെ ഗൂഗിള്‍ ക്രോം വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ഓപ്പണ്‍ എഐ. വിപണി മത്സരം തിരികെക്കൊണ്ടുവരാന്‍ കോടതി ഇടപെട്ട പശ്ചാത്തലത്തില്‍ തങ്ങള്‍ ക്രോം ഗൂഗിളില്‍ നിന്ന് വാങ്ങാന്‍ തയ്യാറാണെന്ന് ചാറ്റ്ജിപിടി തലവന്‍ നിക് ടര്‍ലി പ്രസ്താവനയിലൂടെ അറിയിച്ചു. വെബ് സേര്‍ച്ചും അതുമായി ബന്ധപ്പെട്ട പരസ്യവരുമാനത്തിലും ഗൂഗിള്‍ കാലങ്ങളായി കുത്തക പുലര്‍ത്തുന്ന അവസ്ഥയില്‍ ഗൂഗിള്‍ വിഭജിക്കണമെന്നും ക്രോം ഉള്‍പ്പെടെ വില്‍ക്കാന്‍ ഗൂഗിള്‍ തയ്യാറാകണമെന്നും കോടതിയില്‍ വാദമുയര്‍ന്നിരുന്നു. ക്രോം വില്‍ക്കാന്‍ ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം തങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനം.ഗൂഗിള്‍ ക്രോം വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതിനായി ഗൂഗിളിനുമേല്‍ കോടതി സമ്മര്‍ദം ചെലുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി ഇതുവരെ ഗൂഗിളിനോട് യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. ക്രോം വില്‍ക്കുന്നത് സംബന്ധിച്ച് ഗൂഗിളും ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം വെബ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള കുത്തക അവര്‍ക്ക് എഐ ആപ്പുകളുടേയും പ്ലാറ്റ്‌ഫോമുകളുടേയും നിര്‍മാണത്തിലും വലിയ നേട്ടമാകുമെന്നും ഇത് എഐ പ്ലാറ്റ്‌ഫോമുകള്‍ക്കിടിയിലെ ആരോഗ്യകരമായ മത്സരത്തിനും വെല്ലുവിളി ഉയര്‍ത്തുമെന്നും അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. കോടതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

spot_img

Related articles

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കനത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48...

സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം; കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ആണ് യോഗം നടക്കുക. നാളെയാണ് യോഗം നടക്കുക....

ഇത് വെറും ക്ഷീണമാകില്ല, ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലെന്ന മുന്നറിയിപ്പാകാം

സകല സമയത്തുമുള്ള ക്ഷീണവും ഏകാഗ്രതയില്ലായ്മയും ഉന്മേഷക്കുറവും ശ്രദ്ധിക്കാതെ തള്ളിക്കളയാന്‍ വരട്ടെ. ഇത് നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലെന്ന മുന്നറിയിപ്പാകാം. ക്ഷീണവും മാനസികമായി തളര്‍ന്ന (...

പാകിസ്താന്റെ വെള്ളം കുടി മുട്ടുമോ? സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയിലേക്കാണ് ഇന്ത്യ കടന്നരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയതാണ് പാകിസ്താന് ഏറ്റവും കൂടുതൽ ബാധിക്കുക....