സെര്‍ച്ചിലെ കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിളിനെ വിഭജിച്ചേക്കും; ക്രോം തങ്ങള്‍ വാങ്ങാമെന്ന് ഓപ്പണ്‍ എഐ

വെബ് സേര്‍ച്ചിംഗ് വിപണിയിലെ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാനും മത്സരം പ്രോത്സാഹിപ്പിക്കാനുമുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ നിര്‍ദേശത്തിന് പിന്നാലെ ഗൂഗിള്‍ ക്രോം വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ഓപ്പണ്‍ എഐ. വിപണി മത്സരം തിരികെക്കൊണ്ടുവരാന്‍ കോടതി ഇടപെട്ട പശ്ചാത്തലത്തില്‍ തങ്ങള്‍ ക്രോം ഗൂഗിളില്‍ നിന്ന് വാങ്ങാന്‍ തയ്യാറാണെന്ന് ചാറ്റ്ജിപിടി തലവന്‍ നിക് ടര്‍ലി പ്രസ്താവനയിലൂടെ അറിയിച്ചു. വെബ് സേര്‍ച്ചും അതുമായി ബന്ധപ്പെട്ട പരസ്യവരുമാനത്തിലും ഗൂഗിള്‍ കാലങ്ങളായി കുത്തക പുലര്‍ത്തുന്ന അവസ്ഥയില്‍ ഗൂഗിള്‍ വിഭജിക്കണമെന്നും ക്രോം ഉള്‍പ്പെടെ വില്‍ക്കാന്‍ ഗൂഗിള്‍ തയ്യാറാകണമെന്നും കോടതിയില്‍ വാദമുയര്‍ന്നിരുന്നു. ക്രോം വില്‍ക്കാന്‍ ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം തങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനം.ഗൂഗിള്‍ ക്രോം വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതിനായി ഗൂഗിളിനുമേല്‍ കോടതി സമ്മര്‍ദം ചെലുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി ഇതുവരെ ഗൂഗിളിനോട് യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. ക്രോം വില്‍ക്കുന്നത് സംബന്ധിച്ച് ഗൂഗിളും ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം വെബ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള കുത്തക അവര്‍ക്ക് എഐ ആപ്പുകളുടേയും പ്ലാറ്റ്‌ഫോമുകളുടേയും നിര്‍മാണത്തിലും വലിയ നേട്ടമാകുമെന്നും ഇത് എഐ പ്ലാറ്റ്‌ഫോമുകള്‍ക്കിടിയിലെ ആരോഗ്യകരമായ മത്സരത്തിനും വെല്ലുവിളി ഉയര്‍ത്തുമെന്നും അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. കോടതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....