‘യുഡിഎഫ് ആയിരുന്നു ഭരിച്ചത് എങ്കിൽ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നു, സമൂഹം ആശാവർക്കർമാരുടെ കൂടെയാണ്’: പി കെ കുഞ്ഞാലി കുട്ടി

സർക്കാരിന് സാമ്പത്തിക പ്രശനമുണ്ടെങ്കിൽ വഴി സർക്കാർ കണ്ടെത്തണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. യു ഡി എഫ് അധികാരത്തിൽ വന്നാൽ ആശ മാരുടെ ആവശ്യങ്ങൾ അംഗീകരിക്കും.പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ആശാവർക്കർമാരെ 38 ദിവസം കഴിഞ്ഞാണ് ചർച്ചക്ക് പോലും കഷണിച്ചത്. സമരത്തിന് ഉള്ളത് ഒരാൾ ആണെങ്കിലും ആവശ്യം ന്യായമാണോ എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.മന്ത്രിക്ക് അപ്പോയിന്മെന്റ് കിട്ടാത്തതിന്റെ കാരണം അതനുസരിച്ച് നോക്കാത്തത് കൊണ്ട്. സംഭവത്തെ നിസ്സാരമായാണ് സർക്കാർ കാണുന്നത്.പട്ടിണി സമരമാണ് നടത്തുന്നത്. പ്രതിപക്ഷം സമരത്തിന് എല്ലാ രീതിയിലും പിന്തുണ നൽകുന്നുണ്ട്.ഗവൺമെന്റ് വഴി കണ്ടുപിടിക്കണം.38 ദിവസം കഴിഞ്ഞിട്ട് ആണ് ചർച്ചയ്ക്ക് പോലും വിളിച്ചത്.ന്യായമായ ശമ്പളം കൊടുക്കുക എന്നത് ഒഴിവാക്കാൻ കഴിയാത്ത കാര്യം. ആദ്യഘട്ടത്തിൽ തന്നെ ചർച്ചയ്ക്ക് വിളിക്കാമായിരുന്നു. ഇത് മോശമായ ഒരു സമീപനമാണ്.സമൂഹം ആശാവർക്കർമാരുടെ കൂടെയാണ്.കേന്ദ്രമന്ത്രിയുടെ അപ്പോയിൻമെന്റ് കിട്ടിയില്ല എന്നു പറയുന്നത് തന്നെ മോശമല്ലേ. യുഡിഎഫ് ആയിരുന്നു ഭരിച്ചത് എങ്കിൽ ആശ വർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....