പി.എസ്. സുപാൽ വീണ്ടും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി; ഒഴിവാക്കപ്പെട്ടവരിൽ ചിലർ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി

കാനം രാജേന്ദ്രൻ വിഭാഗത്തെ വെട്ടിനിരത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം. ഒഴിവാക്കപ്പെട്ടവരിൽ ഒരുവിഭാഗം സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി. ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു.രണ്ടാം തവണയാണ് പി.എസ് സുപാൽ ജില്ലാ സെക്രട്ടറിയാകുന്നത്.കെ.എസ് ഇന്ദുശേഖരൻ നായർ, പി. ഉണ്ണി കൃഷ്ണൻ,കെ.പി.ഭാസ്കരൻ,ജെസി അനിൽ, കെ. വാസുദേവൻ, എസ് സുഭാഷ്, ജി.മാധവൻ നായർ, എന്നിവരെ ജില്ലാ കമ്മിറ്റയിയിൽ നിന്ന് ഒഴിവാക്കി. വിജയമ്മ ലാലിയും ഒഴിവാക്കപെട്ടു. പ്രായപരിധി കണക്കിലെടുത്താണ് തീരുമാനം.അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയർന്നിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്ന രീതിയില്‍ അല്ല. മുഖ്യമന്ത്രിയുടെ സ്തുതിപാഠകരായി മന്ത്രിമാര്‍ മാറി. നിലപാടുകളില്‍ വ്യക്തതയില്ലാത്തയാളാണ് പാര്‍ട്ടി സെക്രട്ടറി ബിനോയി വിശ്വമെന്നും വിമര്‍ശനം ഉയര്‍ന്നു.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ അറിയുന്നില്ല എന്നുള്ളതാണ് വിമര്‍ശനം. ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയാണ്. മുഖ്യമന്ത്രിയുടെ സ്തുതിപാഠകരായി മന്ത്രിമാര്‍ തന്നെ മാറുന്ന കാഴ്ച ഉണ്ടാകുന്നുണ്ട്. സിപിഐ മന്ത്രിമാര്‍ അത്തരത്തില്‍ മാറുന്നു എന്ന വിമര്‍ശനമാണ് ആ ചില അംഗങ്ങള്‍ ഉന്നയിച്ചത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...