പ്രകോപനം തുടർന്ന് പാക് ഹാക്കർമാർ, ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് ഹാക്കർമാർ. എക്സ് പോസ്റ്റലൂടെയാണ് പാക് ഹാക്കർമാരുടെ അവകാശവാദം. പാകിസ്താൻ സൈബർ ഫോഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പാകിസ്താൻ ഹാക്കർ ഗ്രൂപ്പാണ് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതായി അവർ അവകാശപ്പെടുന്നത്.ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവ ഹാക്ക് ചെയ്തതായി സംഘം അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ ഹാക്കിംഗ് അവകാശവാദം.ഇന്ത്യൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ലോഗിൻ ക്രെഡൻഷ്യലുകൾ ഉൾപ്പെടെയുള്ള ക്ലാസിഫൈഡ് പേഴ്‌സണൽ ഡാറ്റ ആക്‌സസ് ചെയ്‌തതായി ആക്രമണകാരികൾ അവകാശപ്പെടുന്നതായി ഗ്രൂപ്പിന്റെ എക്‌സ് അക്കൗണ്ട് വഴി പങ്കിട്ട ഒരു പോസ്റ്റ് പറയുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....