പാലക്കാട് 40 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

രേഖകളില്ലാതെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ നാല്‍പ്പത് ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍.

മഹാരാഷ്ട്രക്കാരായ വിശാല്‍ ബിലാസ്‌ക്കര്‍ (30), ചവാന്‍ സച്ചിന്‍ (32) എന്നിവരാണ് വാളയാറിലും ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം ധരിച്ച് അതിന് മുകളില്‍ ബനിയനുമിട്ടാണ് ഇവര്‍ പണം കടത്തിയിരുന്നത്.

ഇവരില്‍ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്.

ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിനുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കോയമ്പത്തൂരില്‍ നിന്നു പട്ടാമ്പിയിലേക്ക് ബസിലാണ് ഇവര്‍ സഞ്ചരിച്ചത്.

കുഴല്‍ പണം കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നും ആര്‍ക്കാണ് പണം കൈമാറുന്നത് എന്നതുള്‍പ്പെടെ അന്വേഷിച്ചുവരുകയാണെന്നും പൊലിസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...