കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ വീണ്ടും രാജി

കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ വീണ്ടും രാജി – പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.സി ചാണ്ടി മാസ്റ്റർ രാജി വച്ചു

കർഷകർക്ക് വേണ്ടി എന്ന നയ തീരുമാനത്തോടെ ആരംഭിച്ച പാർട്ടി ഇന്ന് കർഷകരുടെ താൽപര്യം സംരക്ഷിക്കുന്ന കാര്യത്തിൽ നിഷ്ക്രിയമാണെന്ന് അദ്ദേഹം ആരോപിച്ചു.

അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെയും, അപു ജോസഫിന്റെയും നീക്കങ്ങളും, തീരുമാനങ്ങളും നടപ്പാക്കുന്നു എന്നതല്ലാതെ പാർട്ടി ചെയർമാൻ പി. ജെ ജോസഫ് നിസ്സഹായകനാണെന്നും വി.സി. ചാണ്ടി മാസ്റ്റർ കോട്ടയത്തെ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വി.സി. ചാണ്ടി മാസ്റ്റർ
സംസ്ഥാന കമ്മിറ്റി അംഗം, പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, 1991 മുതൽ 15 വർഷം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടി ഉന്നതാ അധികാര സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന സീനിയർ വൈസ് ചെയർമാനായി രണ്ടാം വട്ടവും പ്രവർത്തിച്ചു വരവെയാണ് രാജി.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....