ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി യുടെനേതൃത്വത്തില്‍ വിവിധ പരിപാടികള്‍


ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പുമായി സഹകരിച്ച് അട്ടപ്പാടി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സിബിന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ നഴ്സറി യോജന പ്രകാരം ഉത്പാദിപ്പിച്ച ഞാവല്‍, പേര, സീതപ്പഴം, നെല്ലി, കുടംപുളി, ഈട്ടി ഉള്‍പ്പടെയുള്ള 400 തൈകളാണ് സ്‌കൂള്‍ പരിസരത്ത് നട്ടുപിടിപ്പിക്കുന്നത്.

തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ തൈകള്‍ പരിപാലിക്കും. കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലേക്ക് ‘ആരോഗ്യവന’ത്തിനായി 100 തൈകളും കിലയിലേക്ക് 50 തൈകളും നല്‍കി.

ഉത്പാദിപ്പിച്ച ബാക്കിയുള്ള തൈകള്‍ വനവത്ക്കരണത്തിനായി ഉപയോഗിക്കും. അട്ടപ്പാടി വാട്ടര്‍ ഷെഡ് മേഖലയില്‍ ഉത്ഭവിക്കുന്ന ഭവാനി നദിയുടെ കൈവഴികളിലേക്ക് വരുന്ന ചെറിയ ചാലുകളുടെ തീരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബി.എസ് ഭദ്രകുമാര്‍, അഗ്രി എന്‍ജിനീയര്‍ സിലി എന്നിവര്‍ പ്രകൃതി പഠന ക്ലാസെടുത്തു.

പരിപാടിയില്‍ ജൂണ്‍ ആറിന് സേവ് നേച്ചര്‍ ഫോര്‍ ഫ്യൂച്ചര്‍ സ്‌കീമിന്റെ ഭാഗമായി ട്രയല്‍ ടു ഫോറസ്റ്റ് എന്ന പരിപാടി സംഘടിപ്പിക്കും. ജൂണ്‍ എട്ടിന്  താണാവ് മുതല്‍ ധോണി വരെ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ റാലി നടത്തും. ജൂണ്‍ ഒന്‍പതിന് സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേമതരു എന്ന പേരില്‍ ജില്ലയിലെ സത്യസായി സേവാ സമിതികളില്‍ വൃക്ഷ തൈ നടും.  

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...