അന്തരിച്ചു

മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ ) ഭാര്യയുമായ മറിയമ്മ സിറിയക് (75) അന്തരിച്ചു. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പുത്തൻപള്ളിയിൽ (സെൻ്റ് ജോർജ് ചർച്ച്). പരേത പാലാ മറ്റത്തിൽ കൊച്ചേട്ടൻ്റേയും അന്നമ്മ യുടേയും മകളാണ്. മക്കൾ:സോജ സാജൻ ,സോണി സിറിയക്,സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ). മരുമക്കൾ: സില്ലു സോണി പാലാത്ര ചങ്ങനാശേരി,റിനി സെബാസ്റ്റ്യൻ കള്ളിവയലിൽ തിടനാട്. സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ , വക്കച്ചൻ മറ്റത്തിൽ (എം.ജെ വർക്കി) എക്സ് എം.പി, ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ, അച്ചാമ്മ തോമസ് വെള്ളൂക്കുന്നേൽ ഈരാറ്റുപേട്ട.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...