പരിഹാസവുമായി പി സി ജോർജ്ജ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെ പരിഹാസവുമായി പി സി ജോർജ്ജ്.ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്നു പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ എന്നാണ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ പി സി ജോർജ് വിശദമാക്കിയത്.പി സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജ്ജ് മാസപ്പടി ആരോപണത്തിൽ തുടർ അന്വേഷണത്തിനായി നിരന്തരം കോടതികളെ സമീപിച്ചിരുന്നു.പിണറായി വിജയൻ്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലുള്ള വാടകവീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. പിണറായി വിജയന്റെ വീട്ടിലും സിഎംആർഎൽ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

മാസപ്പടിക്കേസിൽ പിണറായിയും മകളും അറസ്‌റ്റ് ചെയ്യപ്പെടുമെന്നാണ് വിശ്വാസമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്.ED , SFIO, CBI അന്വേഷണങ്ങൾ മികച്ച രീതിയിൽ നടക്കുന്നു.മോദി ഭരിക്കുന്ന രാജ്യത്ത് അഴിമതിക്കാർ ഉറപ്പായും ജയിലിൽ പോകും.വലിയ സാമ്പത്തിക തിരിമറി നടന്ന കേസ് ആണ് ഇതെന്നും ഷോൺ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...