പശ്ചിമ ബംഗാളിൽ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിൽ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റായ് വെടിയേറ്റ് മരിച്ചു.നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാമിലായിരുന്നു ആക്രമണം. ബംഗാളില്‍ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി നേതാവാണ് സുവേന്ദു അധികാരി.

ബൈക്കിലെത്തിയ അക്രമികള്‍ ചന്ദ്രനാഥ് റായിക്ക് നേരെ രണ്ടുതവണ വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. കൂടെയുണ്ടായിരുന്ന ബുദ്ധദേബ് എന്നയാള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച്‌ ബിജെപി രംഗത്തെത്തി. ബിജെപി പ്രവർത്തകരെന്ന വ്യാജേന ചിലർ അക്രമങ്ങള്‍ നടത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്ന ദിവസമാണ് കൊലപാതകവും നടന്നത്.ഭവാനിപൂർ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനർജിയെ 15,000-ത്തിലധികം വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്.

Leave a Reply

spot_img

Related articles

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ .ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ പ്രതിരോധമന്ത്രി ഷിന്‍ജിറോ...