ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തിൽ പ്രതികരണവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടണം. കൂരിയാട് ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്. ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ സംഭവിച്ചത് താൽക്കാലിക പ്രശ്നം എന്നാണ് ദേശീയപാതയുടെ അധികൃതർ യോഗത്തിൽ പറയുന്നത്. നാളെ വിദഗ്‌ധസംഘം സ്ഥലം സന്ദർശിക്കുമെന്ന് NHAI അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചർച്ച നടത്തും. ഇന്നലെ തലനാരിഴ്ക്കാണ് ആളുകൾ രക്ഷപെട്ടത്.ഇനി എന്തെങ്കിലും അപകടമുണ്ടായാൽ ഉത്തരവാദിത്വം ദേശീയപതാ അതോറിറ്റിക്ക് ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.