പൂണെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്യും

പൂണെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി താനൂര്‍ പൊലീസ് നാട്ടിലേക്ക് തിരിച്ചു. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെയും വിശദ മൊഴി കേരളത്തില്‍ എത്തിയശേഷം രേഖപ്പെടുത്തും.പുലര്‍ച്ചെ പൂണെയിലെ റെയില്‍വേ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ രാവിലെ സസ്സൂണ്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. രാവിലെ എട്ടുമണിയോടെ മുംബൈയിലെത്തിയ താനൂര്‍ പൊലീസ് സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ പൂണെയിലെത്തി. സ്റ്റേഷനിലെയും ഷെല്‍ട്ടര്‍ ഹോമിലെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ കുട്ടികളെ ഏറ്റുവാങ്ങി. നാളെ ഉച്ചയോടെ കുട്ടികള്‍ നാട്ടില്‍ എത്തും. കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കും.കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നടത്താനാണ് തീരുമാനം. കുട്ടികളോടൊപ്പം യാത്ര ചെയ്ത യുവാവിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി വിവരം ഇല്ല.ബുധനാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇരുവരും ട്രെയിന്‍ കയറുകയായിരുന്നു. വീട്ടില്‍ നിന്നും പരീക്ഷയെഴുതാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടികള്‍ ഇറങ്ങിയത്.അതേസമയം ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....