ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച ഇന്ത്യൻ സമയം 1.30 ഓടെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.ലോകമെമ്പാടുമുള്ള കർദ്ദിനാൾമാർ, വിവിധ സഭകളുടെ തലവന്മാർ, ലോക രാഷ്ട്രങ്ങളുടെ തലവന്മാർ , ആർച്ച് ബിഷപ്പുമാർ , പുരോഹിതന്മാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും. ശുശ്രൂഷാ കർമ്മങ്ങൾക്ക് ഒടുവിൽ പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കബറടക്കത്തിനായി കൊണ്ടുപോകും.
ബുധനാഴ്ച വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി പോപ്പിന്റെ ഭൗതിക ശരീരം കാസ സാന്താ മാർട്ടയുടെ ചാപ്പലിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരും.
സാന്താ മാർട്ട സ്‌ക്വയറിലൂടെയും റോമൻ പ്രോട്ടോമാർട്ടിയേഴ്‌സിന്റെ സ്‌ക്വയറിലൂടെയും കടന്ന് ബെൽസിന്റെ കമാനത്തിലൂടെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് പുറപ്പെട്ട് മധ്യവാതിലിലൂടെ വത്തിക്കാൻ ബസിലിക്കയിൽ പ്രവേശിക്കും.