ജനകീയ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ മേഖലയെ ഗുണമേന്മയുള്ളതാക്കിയത്: മന്ത്രി വി. അബ്ദുറഹ്മാന്‍

വിദ്യാഭ്യാസത്തെ ജനകീയമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളിലൂടെയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമേന്മയുണ്ടായതെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടവും നിറമരുതൂര്‍ ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാന്‍ സര്‍ക്കാരിനായി. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിലവില്‍ പത്ത് കോടി രൂപയോളം വകയിരുത്തിയ പദ്ധതികളാണ് നടപ്പിലാക്കിയത്. 5000 കോടി രൂപ കേരളത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചു. 2500 കോടി രൂപ ഉന്നത വിദ്യാഭ്യാസം മേഖലയ്ക്കായി ചെലവഴിച്ചു. കായിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കി നൂറോളം ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷവും കിഫ്ബിയില്‍ നിന്ന് 3.90 കോടി രൂപയും വകയിരുത്തിയാണ് പുതിയ കെട്ടിട നിര്‍മ്മാണം നടന്നത്. മൂന്ന് നിലകളിലായി 18 ക്ലാസ് ക്ലാസ് മുറികളും ശുചിമുറി സൗകര്യവും കൂടി ഒരുക്കിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് നാലു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയതില്‍ 60 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നിറമരുതൂര്‍ ജി.യു.പി.എസിലെ കെട്ടിടം ഒരുങ്ങുക. 243 ചതുരശ്ര വിസ്തീര്‍ണത്തില്‍ നാല് ക്ലാസ് മുറികളും ഗോവണിയും അടങ്ങുന്ന രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.

ചടങ്ങില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമ അധ്യക്ഷയായിരുന്നു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മേരി മഞ്ജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ മന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ഖോ-ഖോ കളിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വിനേശന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ പോളാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ഹഫ്‌സത്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി മുഫീദ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആഫിയ നൗഫല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇസ്മായില്‍ പറമ്പത്ത്, ജി.യു.പി.എസ് എച്ച്.എം ടി.വി ലത, ജി.യു.പി.എസ് പിടിഎ പ്രസിഡന്റ് ഷൗക്കത്തലി ഹെഡ്മിസ്ട്രസ് വി.എം ശ്യാമകുമാരി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...