ഇടത് മുന്നണിയുടെ തുടർച്ചയായ മൂന്നാംവട്ട ഭരണത്തിന് കളമൊരുങ്ങുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ തമ്മിലടി മൂർച്ചിക്കുകയാണ്. 2021 ലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാല്‍ ജനങ്ങള്‍ എല്‍ ഡി എഫിന് തുടർ ഭരണം നല്‍കി. എല്‍ ഡി എഫിനെ മൂന്നാം വട്ടവും ജനങ്ങള്‍ അധികാരത്തിലെത്തിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സ്ത്രീകളുടെ തുല്യതയെക്കുറിച്ച് പറയുമ്ബോള്‍ ചിലർ പ്രകോപിതരാകുന്നുവെന്നും ആരും പ്രകോപിതരാകേണ്ടന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ തുല്യത എന്നത് അനിവാര്യമാണെന്നും അതിനെ കുറിച്ച് പറയുമ്ബോള്‍ ചിലർ പ്രകോപിതരാവുകയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.