മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.അവസാനമെത്തുന്ന ഭക്തനും സുരക്ഷിതദർശനം സാധ്യമാക്കും:

മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ അവസാനമെത്തുന്ന ഭക്തനും ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുൺ എസ് നായർ അറിയിച്ചു. ശബരിമല മകരവിളക്ക് മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രിയും ജില്ലാകളക്ടറും ദേവസ്വം ബോർഡ് പ്രസിഡൻറ്റും വിളിച്ചുചേർത്ത യോഗങ്ങളുടെ ഭാഗമായിയുള്ള തീരുമാനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങൾ തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. വലിയ ഭക്തജനത്തിരക്കാണ് ഉണ്ടാകുന്നത്. പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളിൽ ഭക്തജനങ്ങൾ നിലവിൽ എത്തുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 നാണ് പന്തളത്തുനിന്ന് ആരംഭിക്കുന്നത്. ഇത് സുഗമമായി നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകൾ ജനുവരി 10 ന് മുൻപ് പൂർത്തിയാക്കി പുനരവലോകനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മകരവിളക്ക് ദർശിക്കുന്നതിനായി ഭക്തന്മാർ കൂടുന്ന സ്ഥലങ്ങളിൽ ജില്ലാകളക്ടറിൻ്റെ നേതൃത്വത്തിൽ പോലീസ്, വനം, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. വലിയാനവട്ടത്ത് തിരക്ക് ഉണ്ടായാലും ഘോഷയാത്രയെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ കൈക്കൊള്ളുന്നതിന് വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...